വർഷങ്ങളുടെ പാരമ്പര്യവും പരിശുദ്ധിയും ഗുണമേന്മയും നിറഞ്ഞ പോഷക സമ്പന്നമായ ഒരു നാളീകേര ഉൽപ്പന്നം, ഈ നാട്ടിലും പുറം നാടുകളിലും ഇന്നും അതിൻ്റെ പുതുമ കൈവിടാതെ സ്വീകരിക്കപെടുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനിക്കാം.
ശുദ്ധമായ നാളീകേരത്തിൽ നിന്നും ഞങ്ങളുടെ തന്നെ ഫാക്ടറികളിൽ നിന്നും യാതൊരു തരത്തിലുള്ള മായങ്ങളും ചേർക്കാതെ ഇന്നും മറ്റു പല സമ ഉൽപ്പന്നങ്ങളെക്കാളും മുൻപന്തിയിൽ നിൽക്കുന്ന ഒരു ഉല്പന്നമാണ് നമ്മുടെ രാരിച്ചൻസ് വെളിച്ചെണ്ണ.
ആരോഗ്യപരവും സുന്ദരവുമായ നമ്മുടെ ശരീരം നിലനിർത്തിക്കൊണ്ടു പോകാൻ നല്ല ഭക്ഷണം അനിവാര്യമാണ് അതുപോലെതന്നെ അത് പാകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണയും അത്രത്തോളം പരിശുദ്ധമാവുകയും വേണം. അത് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.
കാലം മാറുംതോറും നമ്മളും മാറുന്നു ഇനി മുതൽ നിങ്ങൾക്ക് ഞങ്ങളുടെ ഉത്പന്നങ്ങൾ നിങ്ങളുടെ വീട്ടിൽ ഇരുന്ന്കൊണ്ട് തന്നെ വാങ്ങാനും അറിയാനും ഞങ്ങളും മാറിയിരിക്കുന്നു. ഇത്രയും നാളുകൾ നിങ്ങൾ തന്ന വിശ്വാസവും ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു......